Thursday, March 12, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 02.57 PM

ലീലമ്മ കുര്യാക്കോസ് ആലുങ്കൽ ഡാളസ്സിൽ അന്തരിച്ചു, പൊതുദർശനം ഡിസംബർ 20 ശനിയാഴ്ച

uploads/news/2025/12/816673/l.jpg

ഡാളസ് (ടെക്സസ്): നീലമ്പേരൂർ (ചിങ്ങവനം) ആലുങ്കൽ സ്കറിയ കുര്യാക്കോസിൻ്റെ ഭാര്യ ലീലമ്മ കുര്യാക്കോസ് (69) ടെക്സസ്സിൽ (അലൻ) അന്തരിച്ചു. റന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിംഗ് സെൻ്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു.

മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ.

മരുമക്കൾ: അനു ആലുങ്കൽ, മീഖ ആലുങ്കൽ.

കൊച്ചുമക്കൾ: ഹാനോൻ ആലുങ്കൽ, ലിയാം ആലുങ്കൽ.

റന്നിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീലമ്മ, മഹാരാഷ്ട്രയിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. നഴ്സിംഗിൽ സ്റ്റേറ്റ് റാങ്ക് ഹോൾഡറായിരുന്നു. ഡൽഹി, ജോർദാൻ, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചു.

പൊതുദർശനം (Wake Service):ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം 4:00 മുതൽ രാത്രി 7:00 വരെ ഇർവിംഗിലെ സെൻ്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving) .

പി പി ചെറിയാൻ

Ads by Google
Thursday 18 Dec 2025 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW