-->
തെന്നിന്ത്യന്‍ താരം നിധി അഗര്‍വാളിന് നേരെ ആരാധകരുടെ അതിക്രമം. ഹൈദരാബാദ് ലുലു മാളില്‍ നടന്ന പ്രഭാന് നായകനാകുന്ന രാജാ സാഹിബ് ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് മടങ്ങവെയാണ് നിധി ആരാധകര്‍ക്കിടയില്‍പ്പെട്ടത്. താരത്തെ ആരാധകര്‍ വളയുകയായിരുന്നു. ഇതോടെ ഏറെ പണിപ്പെട്ടാണ് നിധി കാറിലേക്ക് കയറിയത്.
തിരക്കിലും ആരാധകരുടെ നിയന്ത്രണം വിട്ട പെരുമാറ്റത്തിലും അസ്വസ്ഥയാകുന്ന നിധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും മറികടന്നെത്തിയ ആരാധകര്‍ നടിയെ തൊടാനും, വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ ശ്രമിക്കുന്നുണ്ട്.
Scary visuals of #NidhhiAgerwal being mobbed by fans at the #TheRajaSaab song launch.A little common sense from the crowd would have made the situation better. pic.twitter.com/2kAv43zJ2Q— Gulte (@GulteOfficial) December 17, 2025
ആള്‍ക്കൂട്ടത്തിന്റെ ബഹളത്തില്‍ പെട്ടുപോയ നിധിയെ ഏറെ പണിപ്പെട്ടാണ് ബൗണ്‍സര്‍മാര്‍ വണ്ടിയിലേക്ക് കയറ്റുന്നത്. കാറില്‍ കയറിയ ഉടനെ ദൈവമേ എന്തായിരുന്നു അവിടെ നടന്നത് എന്ന് നടി ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
താരങ്ങളുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിയൊരുക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സിനിമ രംഗത്തു നിന്നും പലരും രംഗത്തെത്തുന്നുണ്ട്.
‘ഒരു കൂട്ടം പുരുഷന്മാര്‍ ഹൈനകളേക്കാള്‍ മോശമായി പെരുമാറുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന ഇത്തരക്കാരെയൊക്കെ മറ്റൊരു ഗ്രഹത്തിലേക്ക് ദൈവം അയക്കണം’ എന്നായിരുന്നു ഗായിക ചിന്മയി ശ്രീപദയുടെ പ്രതികരണം. അതേസമയം പരിപാടിയ്ക്ക് പോലീസിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടകളും പുറത്ത് വരുന്നുണ്ട്.
പ്രഭാസ് നായകനായ ബിഗ് ബജറ്റ് ചിത്രമാണ് രാജാ സാബ്. മാരുതായണ് സംവിധാനം. സഞ്ജയ് ദത്ത്, മാളവിക മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജനുവരി ഒമ്പതിനാണ് സിനിമയുടെ റിലീസ്.