Sunday, March 15, 2026 Last Updated 25 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

തെരഞ്ഞെടുപ്പില്‍ തോറ്റു; ജീവനൊടുക്കാന്‍ ശ്രമിച്ച യു.ഡി.എഫ്‌. നേതാവ്‌ മരിച്ചു

uploads/news/2025/12/816560/k12.jpg

നെടുമങ്ങാട്‌: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യക്ക്‌ ശ്രമിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരുന്ന യു.ഡി.എഫ്‌. പ്രാദേശിക നേതാവ്‌ മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത്‌ മണമ്പൂര്‌ വാര്‍ഡില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായിരുന്ന ചെറിയകൊണ്ണി കതളൂര്‍മുട്ടം പുളിയറ വീട്ടില്‍ കെ.വിജയകുമാരന്‍ നായരാ (59) ണ്‌ മരിച്ചത്‌.
ഫലപ്രഖ്യാപന ദിവസം ഉച്ചകഴിഞ്ഞ്‌ വീടിനു പിന്നിലെ പേരയില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവം കണ്ട മകന്‍ കയറിന്റെ കെട്ടറുത്ത്‌ കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ബി.ജെ.പിയാണ്‌ മണമ്പൂര്‌ വാര്‍ഡില്‍ വിജയിച്ചത്‌. ഇതേ വാര്‍ഡില്‍ നേരത്തെ സ്വതന്ത്രനായി മത്സരിച്ച്‌ വിജയകുമാരന്‍ രണ്ടാമതെത്തിയിട്ടുണ്ട്‌. ഇത്തവണ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച്‌ 148 വോട്ടിന്‌ മൂന്നാംസ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടതിലുള്ള വിഷമത്തിലാണ്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി. മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ്‌ സെയില്‍സ്‌മാനുമായിരുന്നു. ഭാര്യ: മിനികുമാരി. മക്കള്‍: വിഷ്‌ണു, ഉണ്ണിക്കുട്ടന്‍.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW