-->
തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച ശേഷം ഒരു പാരഡി പാട്ടിനെതിരേ പരാതി കൊടുക്കുന്ന കോമഡിയാണ് സി.പി.എമ്മിന്റേതെന്നു കെപി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ് എം.എല്‍.എ. 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാനുള്ള നീക്കത്തിനെതിരേ കെ.പി.സി.സി. ആസ്‌ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്കെതിരേ ഒരു എഴുത്തുകാരന്റെ സര്‍ഗാത്മകമായ പ്രതിഷേധമാണ് ആ പാരഡി പാട്ട്. അത് കേട്ടിട്ട് ആര്‍ക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടങ്കില്‍ അത് സ്വര്‍ണം മോഷ്‌ടിച്ചതിന് പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മാത്രമാണ്. വിലക്കയറ്റം, തൊഴിലില്ലായ്‌മ, ആരോഗ്യമേഖലയിലെ സമ്പൂര്‍ണ തകര്‍ച്ച തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം. അത് മനസിലാക്കാത്ത സി.പി.എമ്മിന് ജനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി നല്‍കും.