-->
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കട്ടവരെ പരിഹസിക്കരുതെന്നാണോ സി.പി.എം. നിലപാടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാരഡി ഗാനം പാടിയവര്‍ക്കും എഴുതിയവര്‍ക്കും ട്യൂണ്‍ ചെയ്‌തവര്‍ക്കും എതിരേ കേസെടുക്കുമെന്നാണ് പറയുന്നത്. പാരഡി ഗാനം പാടുന്നത് കേരളത്തില്‍ ആദ്യമായാണോ? മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ വാഹനത്തില്‍ അതിവേഗം പോകുന്നതിനെ അയ്യപ്പഭക്‌തിഗാനം ഉപയോഗിച്ച് സി.പി.എം. കളിയാക്കിയിട്ടുണ്ടെന്നും സതീശന്‍ ഓര്‍മിപ്പിച്ചു. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്തിനാണ് വെല്ലുവിളിക്കുന്നതെന്നു വി.ഡി. സതീശന്‍ ചോദിച്ചു. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. സി.പി.എം. നിയോഗിച്ച ആളുകള്‍ ചെയ്‌തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ അവരുടെ അടുത്തേക്ക് വിട്ടതു കടകംപള്ളി സുരേന്ദ്രനാണ്.