Sunday, March 15, 2026 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

സ്‌ഥാനാര്‍ഥികളുടെ മരണം: മാറ്റിവച്ച വാര്‍ഡുകളിലെ വോട്ടെടുപ്പ്‌ 12 ന്‌

തിരുവനന്തപുരം: സ്‌ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ മാറ്റിവച്ച മൂന്ന്‌ തദ്ദേശ വാര്‍ഡുകളിലെ വോട്ടെടുപ്പ്‌ അടുത്ത മാസം 12 ന്‌ നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ പോളിങ്‌.
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡുകളിലാണ്‌ പ്രത്യേക തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ഇതിനായുള്ള വിജ്‌ഞാപനം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പുറപ്പെടുവിച്ചു. ഈ മാസം 24 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്‌മ പരിശോധന 26നും സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 29നുമാണ്‌. ജനുവരി 13 ന്‌ രാവിലെ 10 മുതലാണ്‌ വോട്ടെണ്ണല്‍. മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാപെരുമാറ്റചട്ടം പ്രഖ്യാപിച്ചിട്ടുണ്ട്‌.
വോട്ടെടുപ്പ്‌ റദ്ദാക്കുമ്പോള്‍ സ്‌ഥാനാര്‍ഥിയായിരുന്നവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. പുതുതായി പത്രിക സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ 24 വരെ സമര്‍പ്പിക്കാം. എന്നാല്‍ വോട്ടെടുപ്പ്‌ റദ്ദാക്കുന്നതിന്‌ മുമ്പ്‌ സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നോട്ടീസ്‌ നല്‍കിയിട്ടുള്ളവരുടെ സ്‌ഥാനാര്‍ഥിത്വം നിലനില്‍ക്കില്ല. അവര്‍ വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്നപക്ഷം പുതുതായി നാമനിര്‍ദേശം ചെയ്യാവുന്നതാണെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. സ്‌ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ്‌ ചെലവ്‌ 2026 ഫെബ്രുവരി 12 നകം സമര്‍പ്പിക്കണം.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW