Sunday, March 15, 2026 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

വി.ബി-ജി. റാം ബില്‍: ബുദ്ധിയില്ലാത്ത തീരുമാനമെന്ന്‌ ശശി തരൂര്‍

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കു പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വി.ബി-ജി. റാം(വികസിത്‌ ഭാരത്‌- ഗാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ്‌ അജീവിക മിഷന്‍) ബില്‍ ബുദ്ധിയില്ലാത്ത തീരുമാനമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍.
ലോക്‌സഭയില്‍ ബില്ലിനെതിരേ സംസാരിക്കവെ തൊഴിലുറപ്പ്‌ പദ്ധതിയില്‍നിന്നു മഹാത്മാഗാന്ധിയുടെ പേര്‍ നീക്കം ചെയ്യാനുള്ള തീരുമാനം 'ബുദ്ധിയില്ലാത്ത'താണെന്ന്‌ അദ്ദേഹം പറഞ്ഞു.
'ഇതൊരു ഭരണപരമായ മാറ്റം മാത്രമല്ല, ഈ നിര്‍ണായക പരിപാടിയുടെ അടിസ്‌ഥാന തത്വങ്ങള്‍ക്കും ദര്‍ശനത്തിനും നേരേയുള്ള ആക്രമണമാണ്‌.' അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 'രാമരാജ്യ'ത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടിനെക്കുറിച്ച്‌ സംസാരിക്കവെ, അത്‌ ഒരിക്കലും 'തികച്ചും രാഷ്‌ട്രീയ പരിപാടി' ആയിരുന്നില്ലെന്നും പകരം ഗ്രാമങ്ങളുടെ ശാക്‌തീകരണത്തെ അടിസ്‌ഥാനമാക്കിയുള്ള ഒരു 'സാമൂഹികസാമ്പത്തിക രൂപരേഖ' ആയിരുന്നുവെന്നും, ഗ്രാമ സ്വരാജിലുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസം ആ ദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW