-->
തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
നിശ്‌ചിത സമയത്തിനുള്ളില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് 23 മുതല്‍ ജനുവരി 22 വരെ ഫോം 6നൊപ്പം സത്യവാങ്‌മൂലം സമര്‍പ്പിച്ച് പേര് ചേര്‍ക്കാം. ഫോം 6 പേര് പുതുതായി ചേര്‍ക്കുന്നതിനും ഫോം 6 എ പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിനും ഫോം 7 മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര്‍ ഒഴിവാക്കുന്നതിനും ഫോം 8 വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും ഉള്ളതാണ്.