-->
കോട്ടയം: പ്ലാച്ചിമട സമരനായിക മയിലമ്മയുടെ സമര സ്‌മരണാര്‍ത്ഥം മയിലമ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മയിലമ്മ പുരസ്‌കാരം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ഫൗസിയ യുനൂസിന്.
25000 രൂപയും ഫലകവും അടങ്ങുന്ന ഇത്തവണത്തെ പുരസ്‌കാരത്തിനു അര്‍ഹയായ ഡോ. ഫൗസിയ യുനൂസ് കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നെഫ്‌റോളജി വിഭാഗം അസിസ്‌റ്റന്റ് പ്രഫസറാണ്.
അടുത്ത മാസം ആറിന് മയിലമ്മയുടെ ഓര്‍മ്മദിനത്തില്‍ പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മയിലമ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂര്‍, സെക്രട്ടറി ആര്‍. അജയന്‍, ട്രഷറര്‍ ആറുമുഖന്‍ പത്തിച്ചിറ എന്നിവര്‍ അറിയിച്ചു.