-->
ശബരിമല: കഴിഞ്ഞദിവസം ശബരിമല സന്നിധാനത്തുണ്ടായ ട്രാക്‌ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്‌തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തര ധനസഹായം കൈമാറി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശിനി ലേകാവു സുനിത, ഇടുക്കി പാമ്പാടുംപാറ സ്വദേശി രാധാകൃഷ്‌ണന്‍ എന്നിവര്‍ക്ക് 25,000 രൂപ വീതവും കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ തമിഴ്‌നാട് സ്വദേശി വീരമണിക്ക് 10,000 രൂപയും നിസ്സാര പരുക്കുള്ള അഞ്ചുപേര്‍ക്ക് 5000 രൂപ വീതവുമാണു നല്‍കിയത്. നിയന്ത്രണം വിട്ട ട്രാക്‌ടര്‍ ഭക്‌തര്‍ക്കിടയിലേക്കു പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.