-->
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങന്റെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതായി ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. നേരത്തെ ഇന്റഗ്രേറ്റഡ് ടെമ്പിള്‍ മാനേജ്‌മെന്റ് സോഫ്‌റ്റ്വേര്‍ നടപ്പാക്കിയപ്പോള്‍ അതു പ്രാവര്‍ത്തികമായില്ല. വഴിപാട് കാര്യങ്ങള്‍ മാത്രമുള്ള സംവിധാനമായിരുന്നു അത്. അക്കൗണ്ട്, മരാമത്ത്, ഭരണവിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്താന്‍ ഇതുകൊണ്ടു കഴിയില്ലെന്നു മനസിലായി. പഠിക്കാന്‍ ടെക്‌നിക്കല്‍ കമ്മറ്റിയെ വച്ചെങ്കിലും വ്യക്‌തത വന്നില്ലെന്നും ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ മാനേജ്‌മെന്റിലേക്കു വരികയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതെല്ലാം മേഖലയില്‍ ഇതു നടപ്പിലാക്കണമെന്ന കാര്യത്തില്‍ ഒരു പഠനം നടത്തണം. ഇതിനായി ടെന്‍ഡര്‍ വിളിച്ച് ഐ.ടി മേഖലയിലെ ലോകോത്തര കമ്പനികളെ തിരഞ്ഞെടുക്കണം. ഇന്ത്യന്‍ റെയില്‍വേയില്‍ ഡിജിറ്റലൈസേഷന്‍ വളരെ
നന്നായി നടത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇവിടെയതു പറ്റുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ടെന്നും കെ. ജയകുമാര്‍ പറഞ്ഞു.