Sunday, March 15, 2026 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്‌ഡ് പെയിന്‍ക്ല ിനിക്‌

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്‌ഡ് ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ ആന്‍ഡ്‌ സ്‌പൈന്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. നാഡി, സന്ധി സംബന്ധമായതടക്കം ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍ക്കുള്ള ചികിത്സ സെന്ററില്‍ ലഭ്യമാകും.
അത്യാധുനിക സ്‌ട്രൈക്കര്‍ മള്‍ട്ടിജെന്‍-2 റേഡിയോ ഫ്രീക്വന്‍സി ജനറേറ്റര്‍ സംവിധാനമാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. നാഡികളില്‍ താപമോ പള്‍സ്‌ എനര്‍ജിയോ നല്‍കി വേദനയ്‌ക്കു പരിഹാരം കാണുന്ന ചികിത്സയാണ്‌ ലഭ്യമാകുക. നട്ടെല്ല്‌, നാഡി തകരാറുകള്‍ മൂലമുള്ള വേദന, സന്ധി, പേശിവേദന, തലവേദന, ക്യാന്‍സര്‍ സംബന്ധമായ വേദനകള്‍, മറ്റ്‌ വിവിധ രോഗങ്ങള്‍ മൂലമുള്ള വേദനകള്‍ക്കും പെയിന്‍ സെന്ററിലൂടെ പരിഹാരം കാണാം. എട്ട്‌ ആഴ്‌ചയില്‍ അധികമായി നീണ്ടു നില്‍ക്കുന്ന വേദന അനുഭവപ്പെടുന്നവര്‍, നടക്കുക, കുനിയുക, ദൈനംദിന ജോലി എന്നിവ ചെയ്യുമ്പോള്‍ വേദന ഉണ്ടാകുക, ഫിസിയോതെറാപ്പി ചെയ്‌തിട്ടും കുറയാത്ത വേദനയുള്ളവര്‍, നട്ടെല്ല്‌ അല്ലെങ്കില്‍ സന്ധി ശസ്‌ത്രക്രിയയ്‌ക്കുശേഷം വേദന അനുഭവപ്പെടുന്നവര്‍, തുടര്‍ച്ചയായി മൈഗ്രെയ്‌ന്‍ അനുഭവപ്പെടുന്നവര്‍ എന്നിവര്‍ക്കു പെയിന്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം.
ആശുപത്രി മാനേജിങ്‌ ഡയറക്‌ടര്‍ മോണ്‍. ഡോ. ജോസഫ്‌ കണിയോടിക്കല്‍ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്‌ഘാടനവും നിര്‍വഹിച്ചു. ആശുപത്രി സി.ഇ.ഒ: റവ. ഡോ. അഗസ്‌റ്റിന്‍ കൂട്ടിയാനിയില്‍, ഡയറക്‌ടര്‍മാരായ ഫാ. ജോസ്‌ കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്‌, ഫാ. ഗര്‍വാസീസ്‌ ആനിത്തോട്ടത്തില്‍, ചീഫ്‌ ഓഫ്‌ മെഡിക്കല്‍ സര്‍വീസസ്‌ എയര്‍ കൊമഡോര്‍ ഡോ. പോളിന്‍ ബാബു, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. പി.എന്‍. നിതീഷ്‌, ഡോ. അല്‍ക്ക എലിസബത്ത്‌ ജേക്കബ്‌, വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW