Sunday, March 15, 2026 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

ലോറിയില്‍ ബൈക്ക്‌ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു; 2 പേര്‍ക്ക്‌ പരുക്ക്‌

എടത്വാ: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ ലോറിയില്‍ ബൈക്ക്‌ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. രണ്ടു പേര്‍ക്ക്‌ ഗുരുതര പരുക്ക്‌.
പുതുപ്പാടി കോളജിലെ ബി.സി.എ. അവസാന വര്‍ഷ വിദ്യാര്‍ഥി തലവടി പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്‌ണു (21) ആണ്‌ മരിച്ചത്‌. തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട്‌ ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്കാണ്‌ ഗുരുതര പരുക്കേറ്റത്‌.
കഴിഞ്ഞ ദിവസം രാത്രി കോതമംഗലം കാരക്കുന്നം പള്ളിക്കു സമീപമാണ്‌ അപകടം. മൂവാറ്റുപുഴയില്‍നിന്ന്‌ കോതമംഗലത്തേക്കു തടി കയറ്റി വരികയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റവരെ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്‌ണു മരിച്ചു. അതീവ ഗുരുതരാവസ്‌ഥയിലായ മറ്റ്‌ രണ്ടു വിദ്യാര്‍ഥികളെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.
വിഷ്‌ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ്‌. ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്‌. വിഷ്‌ണുവിന്റെ മാതാവ്‌: സിന്ധു. ഏകസഹോദരന്‍: വിവേക്‌.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW