Sunday, March 15, 2026 Last Updated 19 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

മാതൃസഹോദരിയെ കൊന്ന കേസില്‍ ശിക്ഷാവിധി നാളെ

തൊടുപുഴ: മാതൃസഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. മുട്ടം വില്ലേജില്‍ തോട്ടുങ്കര ഭാഗത്ത്‌ ഊളാനിയില്‍ സരോജിനി(72) യെ കൊന്ന കേസില്‍ സഹോദരീപുത്രന്‍ വെള്ളത്തൂവല്‍ സ്വദേശി സുനില്‍ കുമാറി (56)നെയാണ്‌ കുറ്റക്കാരനെന്നു കണ്ടെത്തിയത്‌. അഡീഷണല്‍ ജില്ലാ കോടതി ജഡ്‌ജി എസ്‌.എസ്‌. സീന പ്രതിക്കുള്ള ശിക്ഷ വിധിക്കും.
സരോജിനിയുടെ സ്വത്തുക്കള്‍ തനിക്കു മാത്രമായി കൈവശപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണു സുനില്‍ കൊലപാതകം നടത്തിയതെന്നു കോടതി കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 449, 325, 436, 302, 201 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഇയാളെ മുട്ടം ജയിലിലേക്കു റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW