Sunday, March 15, 2026 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

മന്ത്രി സജി ചെറിയാന്റെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം/ചെങ്ങന്നൂര്‍: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ഇന്നലെ ചെങ്ങന്നൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ വാമനപുരത്തിനടുത്തുവച്ച്‌ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. മന്ത്രിക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരുക്കില്ല. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.
എട്ടാം നമ്പര്‍ സ്‌റ്റേറ്റ്‌ കാറാണിത്‌. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയറാണ്‌ ഊരിത്തെറിച്ചത്‌. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ്‌ സംഭവം. അപകടത്തെത്തുടര്‍ന്ന്‌ ഡി.കെ. മുരളി എം.എല്‍.എയുടെ വാഹനത്തിലാണ്‌ മന്ത്രി യാത്ര തുടര്‍ന്നത്‌.
വാഹനം സര്‍വീസ്‌ കഴിഞ്ഞ്‌ 600 കിലോമീറ്റര്‍ മാത്രമാണ്‌ ഓടിയിരിക്കുന്നത്‌. ചൊവ്വാഴ്‌ച്ച രാത്രി കല്ലിശ്ശേരി ടി.ബി വളപ്പിലാണ്‌ വാഹനം പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. സംഭവത്തില്‍ ടി.ബിയിലെ സി.സി.സി.വി ക്യാമറകള്‍ പോലീസ്‌ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW