Sunday, March 15, 2026 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

വയനാട്ടില്‍ ഭീതി പരത്തിയ കടുവ കാട്‌ കയറി

കല്‍പ്പറ്റ: വയനാട്‌ പനമരം പടിക്കാംവയലില്‍ കഴിഞ്ഞ മൂന്നു ദിവസമായി ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവ കാട്‌ കയറി. കടുവ വനത്തിലേക്ക്‌ കയറിയതായി വയനാട്‌ നോര്‍ത്ത്‌ ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസര്‍ അറിയിച്ചു.
പ്രദേശത്തെ ആശങ്കയൊഴിഞ്ഞെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ്‌ പറഞ്ഞു. എങ്കിലും വനമേഖലയില്‍ നിരീക്ഷണം തുടരും. പ്രജനന കാലം ആയതിനാലാണ്‌ കടുവ ഇറങ്ങി വന്നതെന്നും വനംവകുപ്പ്‌ വ്യക്‌തമാക്കി. കടുവയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ചീക്കല്ലൂര്‍, പുളിക്കല്‍, ചോയിക്കൊല്ലി, പുഞ്ചവയല്‍, മരാര്‍ക്കടവ്‌ വഴി കടുവ പാതിരി റിസര്‍വ്‌ വനമേഖലയിലേക്ക്‌ പ്രവേശിച്ചതായി വനം വകുപ്പ്‌ സ്‌ഥിരീകരിച്ചത്‌.
15ന്‌ പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയിലാണ്‌ കടുവയിറങ്ങിയത്‌. വയനാട്‌ വന്യജീവി സങ്കേതത്തിലെ ഡബ്ല്യൂ.ഡബ്ല്യൂ.എല്‍-112 ഐഡിയുള്ള അഞ്ച്‌ വയസുള്ള ആണ്‍ കടുവയാണെന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ സ്‌ഥിരീകരിച്ചിരുന്നു. തിങ്കളാഴ്‌ച്ച പടിക്കാം വയല്‍ ഉന്നതിക്ക്‌ സമീപമാണ്‌ നാട്ടുകാര്‍ ആദ്യമായി കടുവയെ കണ്ടത്‌. ചൊവ്വാഴ്‌ച ഉച്ചയോടെ പനമരം ചീക്കല്ലൂര്‍ പുളിക്കല്‍ പാടത്തെ കൈതകൂട്ടത്തിനുള്ളില്‍ വനംവകുപ്പ്‌ കടുവയെ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ കടുവയെ കാട്ടിലേക്ക്‌ തുരത്താന്‍ മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളായ ഭരതും വിക്രമും എത്തിയിരുന്നു.
കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാന്‍ എന്‍.ടി.സി.എ മാനദണ്ഡപ്രകാരം ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. വെറ്ററിനറി ടീം, കടുവയെ പിടികൂടാന്‍ കൂടും സജ്‌ജമാക്കിയിരുന്നു.
കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട്‌ ദിവസമായി പനമരം കണിയാമ്പറ്റ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW