-->
ശബരിമല: മണ്ഡല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ശബരിമലയിലെ ആകെ വരുമാനം 210 കോടി രൂപയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും ദേവസ്വം ഗസ്‌റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്‌ഥരുടെ യോഗത്തിനു ശേഷം ജയകുമാര്‍ പറഞ്ഞു.
ഒരാള്‍ക്ക് 20 ടിന്‍ അരവണ നല്‍കുന്ന ക്രമീകരണം തുടരും. എല്ലാവര്‍ക്കും അരവണ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്. മണ്ഡലപൂജയ്‌ക്കുശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയം കൂടുതല്‍ അരവണ ഉത്‌പാദിപ്പിച്ച് കരുതല്‍ശേഖരം വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.