-->
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.കെ.ജി. സെന്ററില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ കൂടിക്കാഴ്‌ച നടന്നിട്ടില്ലെന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ്‌റഹ്‌മാന്‍. 2011 മാര്‍ച്ച് ആലപ്പുഴ ഗസ്‌റ്റ്ഹൗസില്‍വച്ച് ജമാഅത്തെ ഇസ്ലാമി അമീര്‍ ആരിഫലി അന്നത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായ പിണറായി വിജയനുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസാരിച്ചിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ നടക്കാത്ത ചര്‍ച്ചയെക്കുറിച്ചും പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ പ്രസ്‌താവനയാണ് മുഖ്യമന്ത്രി നടത്തിയത്. എ.കെ.ജി സെന്ററില്‍ ജമാഅത്തെ ഇസ്ലാമി സന്ദര്‍ശിച്ചിട്ടുണ്ട്. കൊടിയേരി ബാലകൃഷ്‌ണനുമായാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മില്‍ നിന്നോ ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളില്‍ നിന്നോ ഭരണകൂടത്തില്‍നിന്നോ ജമാഅത്തെ ഇസ്ലാമി ഗുഡ് സര്‍ട്ടിഫിക്കറ്റ് ആഗ്രഹിക്കുന്നില്ല. രാഷ്‌ട്രീയ ജന്മിത്തത്തിന്റെ കാലം കഴിഞ്ഞു. സി.പി.എമ്മിന്റെ ശുദ്ധീകരണ പ്രകിയയ്‌ക്ക് വിധേയമാകേണ്ട അവസ്‌ഥ ജമാഅത്തെ ഇസ്ലാമിക്ക് ഇല്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ആയുധമാക്കി വര്‍ഗീയ ധ്രുവീകരണ രാഷ്‌ട്രീയത്തിനാണ് എല്‍.ഡി.എഫ് നേതൃത്വം നല്‍കിയത്. പാലക്കാടും നിലമ്പൂരിലുമെല്ലാം ഇതേ നിലപാട് സ്വീകരിച്ചപ്പോള്‍ അതിനെതിരേ ജനങ്ങള്‍ വിധിയെഴുതി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സമാനമായ അവസ്‌ഥയുണ്ടായി. ഇതിനെ വസ്‌തുനിഷ്‌ഠമായി വിലയിരുത്താനും പുനരാലോചന നടത്താനും സി.പി.എം തയാറാകണം.
നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംഘപരിവാര്‍ വിഷയത്തില്‍ കേരളത്തിലെ ഇടതുവലതു മുന്നണികളും മതേതരരാഷ്‌ട്രീയ കക്ഷികളും സമാധാനവും സാഹോദര്യവും നിലനിര്‍ത്തുന്നതിനാവശ്യമായ യോജിച്ച നിലപാട് സ്വീകരിക്കണമെന്നും മുജീബ്‌റഹ്‌മാന്‍ പറഞ്ഞു. ഷിഹാബ് പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹക്കീം നദ്‌വി, സമദ് കുന്നക്കാവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.