-->
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണെന്നു കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. കോട്ടയം പ്രസ് ബിന്റെ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയവരാണ് ഇടതുപക്ഷവും പിണറായി സര്‍ക്കാരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ജനം യു.ഡി.എഫിന് നല്‍കിയത്. പുതുതായി 645 സീറ്റുകളാണ് ലഭിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാണ്. ആ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. മുന്നില്‍ വരും. ഇപ്പോഴത്തെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എല്ലാ തീരുമാനവും പുതിയ സര്‍ക്കാര്‍ അസാധുവാക്കും. നിലവില്‍ കെയര്‍ ടേക്കര്‍ റോള്‍ മാത്രമുള്ള സര്‍ക്കാര്‍ നിയമത്തെ മാനിക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തി പോകുമെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ രണ്ട് സി.പി.എം. നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്കു വേറൊരു നിയമം എന്ന നിലയ്‌ക്കാണു കാര്യങ്ങള്‍. എം.എം. മണിയെ പാര്‍ട്ടി നേരത്തെ നിയന്ത്രിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.