-->
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ പുറത്തായത് സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചതോടെ വിദ്യാര്‍ഥികളുടെ ഭാവിതകര്‍ത്ത കോമഡി ഷോയ്‌ക്ക് അവസാനമായെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വര്‍ഷമായി രണ്ടു ഗവര്‍ണര്‍മാരുടെ കാലയളവില്‍ നടന്ന ചക്കളത്തിപ്പോരാട്ടത്തിന് സര്‍ക്കാരും ഗവര്‍ണറും മറുപടി പറയണം. സുപ്രീം കോടതിയിലെ കേസിനായി ജനങ്ങളുടെ ലക്ഷക്കണക്കിന് രൂപ പാഴാക്കിയത് എന്തിനായിരുന്നെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. എപ്പോഴൊക്കെ സംസ്‌ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നോ അപ്പോഴെല്ലാം ജനശ്രദ്ധ തിരിച്ചുവിടാന്‍ ഗവര്‍ണര്‍ എത്തുന്നതായിരുന്നു സ്‌ഥിരം പാറ്റേണ്‍. എസ്.എഫ്.ഐ. ആയിരുന്നു ഈ കോമഡി ഷോയിലെ സ്‌ഥിരം തല്ലുകൊള്ളികള്‍. സി.പി.എം-ബി.ജെ.പി. അന്തര്‍ധാര വീണ്ടും ബോധ്യപ്പെടുത്തി ആ കോമഡി ഷോ അവസാനിച്ചു - ചെന്നിത്തല പറഞ്ഞു.