Sunday, March 15, 2026 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

ചാനല്‍ റേറ്റിങ്‌ തിരിമറി: കേന്ദ്രം റിപ്പോര്‍ട്ട്‌ തേടി

തിരുവനന്തപുരം: ടെലിവിഷന്‍ ചാനല്‍ റേറ്റിങ്ങുകളില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തില്‍ ഇടപെട്ട്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒരു മലയാള ടെലിവിഷന്‍ ചാനല്‍ ബ്രോഡ്‌കാസ്‌റ്റ് ഓഡിയന്‍സ്‌ റിസര്‍ച്ച്‌ കൗണ്‍സിലിലെ ഉദ്യോഗസ്‌ഥന്‌ കൈക്കൂലി നല്‍കി റേറ്റിങ്ങില്‍ തിരിമറി നടത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എല്‍.മുരുകന്‍.
ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍, വിഷയത്തിന്മേല്‍ ഫയല്‍ ചെയ്‌തതായി പറയപ്പെടുന്ന എഫ്‌.ഐ.ആറില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ കേരളാ ഡി.ജി.പിയില്‍നിന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്‌സഭയില്‍ കെ. സുധാകരന്‍, ഡീന്‍ കുര്യക്കോസ്‌ എന്നിവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായാണ്‌ മന്ത്രിയുടെ വിശദീകരണം.
ഇന്ത്യയിലെ ടെലിവിഷന്‍ റേറ്റിങ്ങുകള്‍ 2014ലെ 'പോളിസി ഗൈഡ്‌ലൈന്‍സ്‌ ഫോര്‍ ടെലിവിഷന്‍ റേറ്റിങ്‌ ഏജന്‍സീസ്‌' പ്രകാരമാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌.
റേറ്റിങ്‌ ഏജന്‍സികള്‍ വീടുകളിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ സംവിധാനം ഉറപ്പാക്കണമെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമാക്കുന്നു.
ടിവി റേറ്റിങ്‌ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ്‌ ഈ വിഷയങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്‌തമാക്കി.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW