Sunday, March 15, 2026 Last Updated 19 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.34 PM

അതിജീവിതയെ അധിക്ഷേപിച്ച്‌ മാര്‍ട്ടിന്റെ വീഡിയോ; കേസെടുക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത്‌ അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങാന്‍ പോലീസ്‌.മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ, അതിജീവിതയുടെ പേര്‌ പരാമര്‍ശിക്കുന്ന വീഡിയോയാണു കേസിലെ വിധിക്കുശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. കോടതി തള്ളിയ വാദങ്ങളാണു വീഡിയോയിലുള്ളത്‌.തന്നെ അപമാനിച്ചെന്നു കാട്ടി അതിജീവിത നല്‍കിയ പരാതിയില്‍ മാര്‍ട്ടിനെതിരേയും കേസെടുത്തേക്കും. തൃശൂര്‍ റേഞ്ച്‌ ഡി.ഐ.ജിക്കു നല്‍കിയ പരാതി സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന്‌ കമ്മിഷണര്‍ നകുല്‍ ദേശ്‌മുഖ്‌ അറിയിച്ചു. പരാതി അന്വേഷണസംഘം പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുക. നടിയെ ആക്രമിച്ച കേസില്‍ 20 വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്‌.

Ads by Google
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW