-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസുകളിലെ എഫ്.ഐ.ആര്‍. ഉള്‍പ്പടെയുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച അപേക്ഷയില്‍ നാളെ വിധി പറയും. കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ കുഴപ്പമില്ലെന്നും ഇ.ഡി. ആവശ്യപ്പെടുന്നതുപോലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം പാടുള്ളുവെന്നും മറ്റു കുറ്റകൃത്യങ്ങളില്‍ ഇ.ഡി. അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റകൃത്യത്തിലൂടെ പ്രതികള്‍ക്കു ലഭിച്ച പണത്തെ സംബന്ധിച്ച അന്വേഷണത്തിനാണ് പകര്‍പ്പുകള്‍ ആവശ്യപ്പെടുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകനും വാദിച്ചു. തുടര്‍ന്നാണ് നാളെ വിധി പറയാന്‍ മാറ്റിവച്ചത്.