Saturday, March 14, 2026 Last Updated 59 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 05.09 PM

ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വാഹനത്തിനുള്ളിൽ രാസലഹരി, ഒരാൾ ഓടി രക്ഷപ്പെട്ടു

uploads/news/2025/12/816509/5.gif
photo - facebook

കാസര്‍​ഗോഡ് : തലപ്പാടിയിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഗുരുതരമായി പരുക്കേറ്റ കാറിലുണ്ടായിരുന്ന ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് രാസലഹരി മരുന്ന് കണ്ടെത്തി.

ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്നു കാർ. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ 78 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഓടി രക്ഷപ്പെട്ട ഉപ്പള സ്വദേശി സിദ്ദിഖിനെ കണ്ടെത്താൻ ​പോലീസ് അന്വേഷണം നടത്തുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW