-->
കോട്ടയം∙ പ്ലസ്ടു വിദ്യാർഥിക്കു പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂരമർദനം. കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ ഇന്നലെയാണു സംഭവം. 17 വയസ്സുള്ള വിദ്യാർഥിയുടെ മൂക്കിന്റെ പാലത്തിന് ഇടിയേറ്റു പൊട്ടലുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ വിദ്യാർഥി പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്ത് അന്ന് പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിയെ നോക്കിയതു സംബന്ധിച്ചു തർക്കമുണ്ടായിരുന്നു. അന്നു തുടങ്ങിയ തർക്കമാണ് ഒരു വർഷത്തിനു ശേഷം ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു.
ഇന്നലെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞു സ്കൂളിനു പുറത്തിറങ്ങിയപ്പോൾ കാത്തുനിന്ന് അഞ്ചംഗ സംഘം മർദിച്ചെന്നാണു പരാതി. മർദിച്ചവരിൽ 2 വിദ്യാർഥികളും പുറത്തുനിന്നെത്തിയ 3 പേരുമുണ്ടെന്നു പരാതിയിൽ പറയുന്നു.