Sunday, March 15, 2026 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 02.42 PM

അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക; മോഹന്‍ലാലിനെക്കുറിച്ച് നന്ദ കിഷോര്‍

nanda-kishore

വൃഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നിരുന്നു. പരിപാടിയിൽ മോഹൻലാലിനെക്കുറിച്ച് വൃഷഭയുടെ സംവിധായകൻ നന്ദകിഷോർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാല്‍ അഭിനയത്തിന്റെ ദൈവമാണെന്ന് നന്ദകിഷോര്‍ പറഞ്ഞു.

നാളെ താനില്ലെങ്കിലും മോഹന്‍ലാലിന്റെ സിനിമയുടെ സംവിധായകന്‍ എന്ന് അറിയപ്പെടും. അതില്‍ കൂടുതലൊന്നും തനിക്ക് നേടാനില്ലെന്നും നന്ദകിഷോര്‍ പറഞ്ഞു. "ഇത്തരമൊരു അവസരം തന്നതില്‍ ലാലേട്ടന് മുന്നില്‍ തല കുമ്പിടുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹം അഭിനയത്തിന്റെ ദൈവമാണ്. അതില്‍ കൂടുതല്‍ എന്താണ് ഒരു സംവിധായകന് ആവശ്യപ്പെടാന്‍ കഴിയുക.

യാത്രയിലുടനീളം ചിത്രത്തിനും ടീമിനും എനിക്കുമൊപ്പം നിന്നതില്‍ നന്ദി"- നന്ദകിഷോര്‍ പറഞ്ഞു. "മനസില്‍ ആരേയും സങ്കല്‍പ്പിച്ച് സിനിമയെഴുതാന്‍ സാധിക്കില്ല. അങ്ങനെ എഴുതിയാല്‍ കഥ അയാളിലേക്ക് ചുരുങ്ങിപ്പോവും. എന്നാല്‍, 'വൃഷഭ'യുടെ കഥ പൂര്‍ത്തിയായ ശേഷം ലാലേട്ടന്‍ അല്ലാതെ മറ്റൊരാളെ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

എല്ലാ സംവിധായകരുടേയും ആഗ്രഹം ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കുക എന്നതാണ്. അദ്ദേഹം അഭിനയത്തിന്റെ ദൈവമാണെന്ന് ഞാന്‍ പറഞ്ഞു. ഒരു സംവിധായകന് അതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക. ദൈവം തന്നെ നിങ്ങള്‍ക്കു വേണ്ടി അഭിനയിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ എഴുതുന്ന ഓരോ സീനും അടുത്ത ലെവലിലേക്ക് ഉയരും", സംവിധായകന്‍ ചൂണ്ടിക്കാട്ടി.

"ഇന്ത്യയില്‍ നൂറു കോടി ആളുകളുണ്ട്. അതില്‍ പത്തുലക്ഷം പേരെങ്കിലും സംവിധായകര്‍ ആകണമെന്ന് ആഗ്രഹിക്കുന്നു. അതില്‍തന്നെ ഒരുലക്ഷം പേരെങ്കിലും സംവിധായകരായി മാറുന്നു. പതിനായിരം പേര് സിനിമ ചെയ്യുന്നു. ആയിരം പേരെങ്കിലും തിരിച്ചറിയപ്പെടുന്നു. നൂറുപേര്‍ക്കെങ്കിലും താരചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു.

ലാലേട്ടന്‍ 200 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, 100 സംവിധായകരെങ്കിലുമുണ്ടാവും. ആ നൂറുപേരില്‍, ഞാന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അഭിനയത്തിന്റെ ദൈവത്തോടൊപ്പം പ്രവര്‍ത്തിച്ച ഒരാളെന്ന പേരില്‍ ഞാന്‍ ഓര്‍മിക്കപ്പെടും. അതില്‍ കൂടുതലൊന്നും എനിക്ക് നേടാന്‍ ഇല്ല."- നന്ദകിഷോര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 17 Dec 2025 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW