-->
സുഹൃത്തുക്കള്‍ക്കൊപ്പമുളള ശ്രീലങ്കന്‍ യാത്രാ ചിത്രങ്ങള്‍ പങ്കുവച്ച് രശ്മിക മന്ദാന. തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് രണ്ട് ദിവസത്തെ അവധി ലഭിച്ചപ്പോള്‍ പെണ്‍പടയ്‌ക്കൊപ്പം ശ്രീലങ്കയിലേക്ക് പറക്കുകയായിരുന്നു എന്നാണ് രശ്മിക പറഞ്ഞത്.
''എന്റെ പെണ്‍കുട്ടികള്‍ക്കൊപ്പമുളള യാത്രകള്‍ എപ്പോഴും മികച്ചതാണ്, അത് എത്ര ചെറുതാണെങ്കിലും'', എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. '' ഇത് ബാച്ചിലറെറ്റ് പാര്‍ട്ടിയാണോ''?, '' അടുത്തത് വിവാഹമാണോ?'' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.