Wednesday, March 18, 2026 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 01.14 PM

ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണം ; വിചിത്ര ആവശ്യവുമായി ബി എംഎസ്

uploads/news/2025/12/816481/BMS.jpg

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്. വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്‍കി.

തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്മസ് ആഘോഷം. ക്രിസ്മസ് കരോള്‍ അഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാണ് ബിഎംഎസ് കത്തിലെ ആവശ്യം.

ഇതിനായി എല്ലാ പ്രവര്‍ത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി ഇടത് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തെത്തി.

Ads by Google
Wednesday 17 Dec 2025 01.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW