-->
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് മീനാക്ഷി അനൂപ്. മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റും അവയുടെ ക്യാപ്ഷനുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്.
' ഭാവിയില്‍ മതത്തിന്റെ പ്രസ്‌കതി നഷ്ടപ്പെടാനിടയുണ്ടോ' എന്ന ചോദ്യത്തിനാണ് താരം പോസ്റ്റിലൂടെ മറുപടി നല്‍കിയത്.
മീനാക്ഷിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ചോദ്യം ഭാവിയിൽ മതത്തിൻ്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ...
ഉത്തരം .. എൻ്റെ ചിന്തയിൽ ... ചെറിയ അറിവിൽ .. മനുഷ്യ കുലത്തിന് മൊത്തമായി ഏതെങ്കിലും തരത്തിലുള്ള അപകടഘട്ടങ്ങളുണ്ടായാൽ ഉദാഹരണമായി വല്ല ഏലിയൻസ് (സങ്കല്പം ) ആക്രമണങ്ങളോ .. മറ്റ് പാൻഡമിക് അസുഖങ്ങളോ ( നടക്കാനിടയുള്ള .. കൊറോണ പോലെയുള്ള ) ഒക്കെ സംഭവിച്ചാൽ ആ സമയം മതത്തിൻ്റെയോ ജാതീയുടേയോ... സമുദായത്തിൻ്റെയോ... എന്നല്ല യൂറോപ്യന്മാർ ..ഏഷ്യാക്കാർ ... ആഫ്രിക്കക്കാർ തുടങ്ങി എല്ലാത്തിരിവുകളും ഒഴിവായി മനുഷ്യരൊന്നായി നില്ക്കുന്നത് കാണാം... എന്നാൽ ഭീഷണികൾ അവസാനിച്ചാൽ എല്ലാത്തിരിവുകളും പൂർവ്വാധികം ശക്തിയായിത്തിരിച്ചു വരുന്ന അത്ഭുതവുമുണ്ട്...
നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. ഭൂരിഭാഗം പേരും മീനാക്ഷിയുടെ അഭിപ്രായത്തെ അനുകൂലിച്ചാണ് കമന്റുകളിട്ടത്.