-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി. തീരുമാനം. അന്നത്തെ രണ്ട് അംഗങ്ങളുടെയും മൊഴിയെടുക്കും. ഇതിനായി ഇവര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും.ദ്വാരപാലക ശില്‍പ്പങ്ങള്‍ 2024 ല്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ്.ഐ.ടി. ചോദിച്ചറിയും. അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്‌ഥരും നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് സ്വാതന്ത്ര്യം നല്‍കിയുള്ള ഉദ്യോഗസ്‌ഥരുടെ ആദ്യ തീരുമാനവും പിന്നീടുണ്ടായ തിരുത്തല്‍ സാഹചര്യവും മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ പ്രശാന്തിനോട് ചോദിച്ചറിയും. എന്നാല്‍ എല്ലാത്തിനും മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പി.എസ്. പ്രശാന്ത് പറയുന്നത്.
സ്‌പോണ്‍സറെന്ന നിലയില്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് 2024 ല്‍ അനുവാദം നല്‍കിയിരുന്നു. തിളക്കം മങ്ങിയതിനാല്‍ പരിഹരിക്കാന്‍ ഗ്യാരണ്ടിയുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് നേരിട്ട് ചെന്നൈയില്‍ കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയുള്ള തീരുമാനം പിന്നീട് ബോര്‍ഡ് തിരുത്തി. ഉദ്യോഗസ്‌ഥരുടെ അകമ്പടിയില്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശി തിരിച്ചെത്തിച്ചെന്നാണ് പി.എസ്.പ്രശാന്ത് ആവര്‍ത്തിച്ച് പറയുന്നത്.