Sunday, March 15, 2026 Last Updated 18 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.39 PM

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന

uploads/news/2025/12/816381/k3.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊരുക്കിയ ക്രിസ്‌മസ്‌ വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രിക്കൊപ്പമുള്ള ഭാവനയുടെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചു. 'സര്‍ക്കാരിന്റെ ക്രിസ്‌മസ്‌ വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്‌ക്കും ഒപ്പം' എന്ന അടിക്കുറിപ്പോടെയാണ്‌ മന്ത്രി ശിവന്‍കുട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്‌.മതനേതാക്കള്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല. അതേസമയം, ലോക്‌ഭവനില്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കും.
ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ഭാവനയെ ക്ഷണിച്ച കാര്യം സര്‍ക്കാര്‍ പുറത്ത്‌ പറഞ്ഞിരുന്നില്ല. വിരുന്ന്‌ നടന്ന ഹോട്ടലിലേക്ക്‌ അപ്രതീക്ഷിതമായാണ്‌ ഭാവന എത്തിയത്‌. മുഖ്യമന്ത്രിയോട്‌ അവിടെ വച്ച്‌ സംസാരിക്കുകയും ചെയ്‌തു.26-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടനച്ചടങ്ങിലും ഭാവന പങ്കെടുത്തിരുന്നു. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണെന്ന്‌ വിശേഷിപ്പിച്ചാണ്‌ ഭാവനയെ അന്ന്‌ വേദിയിലേക്ക്‌ ആനയിച്ചത്‌.

Ads by Google
Tuesday 16 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW