-->
റാന്നി: അയ്യപ്പഭക്‌തിഗാനത്തെ രൂപംമാറ്റി പാരഡി ഗാനമാക്കിയതു ഭക്‌തരുടെ മനസിനെ വേദനപ്പിക്കുന്നതായി തിരുവാഭരണപാത സംരക്ഷണ സമിതി. പാരഡി ഗാനങ്ങള്‍ക്കെതിരല്ലെന്നും സ്വാമി അയ്യപ്പനെ കൂട്ടിയോജിപ്പിക്കുന്നതിലാണ് വിയോജിപ്പെന്നും സമിതി വ്യക്‌തമാക്കി. ഇതു സംബന്ധിച്ചു തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്കു പരാതി നല്‍കി. സമീപകാലത്തു ശബരിമലയിലുണ്ടായ സ്വര്‍ണപ്പാളി കവര്‍ച്ചാക്കേസുകള്‍ വിഷയമാക്കി അവതരിപ്പിക്കുന്ന ഗാനത്തില്‍ അയ്യപ്പസ്വാമിക്കു ശരണം വിളിക്കുന്നുണ്ട്. കേട്ടാല്‍ കൗതുകമുണ്ടാകുമെങ്കിലും ഭക്‌തര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ജനകോടികള്‍ ആരാധിക്കുന്ന, വിശ്വസിക്കുന്ന, അയ്യപ്പഗാനത്തെ അപമാനിക്കുകയാണ്- സമിതി ചൂണ്ടിക്കാട്ടി.