Sunday, March 15, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

കാണിക്ക പണം എണ്ണുന്ന ഭണ്ഡാരത്തില്‍ ഐ.ജി. കയറിയ സംഭവം: ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി

ശബരിമല: സന്നിധാനത്ത്‌ കാണിക്ക പണം എണ്ണുന്ന ഭണ്ഡാരത്തില്‍ ഐ.ജി. കയറിയ സംഭവത്തില്‍ സ്‌പെഷല്‍ കമ്മിഷണര്‍ ഹെക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഭണ്ഡാരം സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചതനുസരിച്ച്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്‌ണന്‌ റിപ്പോര്‍ട്ട്‌ നല്‌കിയിരുന്നു.
11-ന്‌ രാവിലെ 9ന്‌ ഐ.ജി.ശ്യാം സുന്ദറിന്റെ നേതൃത്വത്തില്‍ യൂണിഫോമിലും സിവില്‍ വേഷത്തിലും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഭണ്ഡാരം മുറിയില്‍ യാതൊരു കാരണവുമില്ലാതെയും മുന്‍കൂര്‍ അറിയിപ്പ്‌ നല്‍കാതെയും
പ്രവേശിച്ചു എന്ന്‌ ഭണ്ഡാരം സ്‌പെഷല്‍ ഓഫീസറില്‍നിന്ന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഭണ്ഡാരത്തില്‍ കയറിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും ഭാവിയില്‍ ഇത്‌ ഒഴിവക്കേണ്ടതാണെന്നും സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ആവിശ്യമായ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW