-->
തിരുവനന്തപുരം: ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ നതിങ് ഏറ്റവും പുതിയ മോഡലായ ഫോണ്‍ (3എ) ലൈറ്റ് പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങി. ക്‌ളാസിക് കറുപ്പ്, വെള്ള, നീല നിറങ്ങളില്‍ ലഭ്യമാണ്. 8 ജിബി + 128 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ ബാങ്ക് ഓഫറുകള്‍ക്കുശേഷം 19,999 രൂപയ്‌ക്ക് ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് പ്രധാനഒ.എസ്. അപ്‌ഡേറ്റുകളും ആറു വര്‍ഷത്തേക്ക് സുരക്ഷാ പാച്ചുകളും ലഭിക്കും.