-->
തിരുവനന്തപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ് പദ്ധതിയുടെ ഏഴാം ഘട്ടത്തിനും ചര്‍മ്മ മുഴ രോഗ പ്രതിരോധ കുത്തിവയ്‌പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും ഇന്നു തുടക്കമാകും. ഉച്ചകഴിഞ്ഞു മൂന്നിനു വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടര്‍ ഡോ.എം.സി. റെജിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി പ്രതിരോധ കുത്തിവയ്‌പ്പിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കും. അടുത്ത മാസം 23 വരെ 30 പ്രവൃത്തി ദിവസംകൊണ്ട് ഈ യജ്‌ഞം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നാലു മാസത്തിനു മുകളില്‍ പ്രായമുള്ള പശു, എരുമ വര്‍ഗത്തില്‍പ്പെട്ട മുഴുവന്‍ ഉരുക്കളെയും കുളമ്പുരോഗ കുത്തിവയ്‌പിനു വിധേയമാക്കും.