Sunday, March 15, 2026 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

ബുക്കിങ്‌ ഇല്ലാതെ പുല്ലുമേട്‌ കാനനപാതവഴി വരുന്നവര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണം

ശബരിമല: പുല്ലുമേട്‌ കാനനപാതവഴി വെര്‍ച്ചല്‍ ക്യൂ, സ്‌പോട്ട്‌ ബുക്കിങ്‌ ഇല്ലാതെ സന്നിധാനത്തേക്ക്‌ വരുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്‌ണന്‍ ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. വണ്ടിപ്പെരിയാര്‍ - സത്രം പുല്ലുമേട്‌ കാനനപാതയിലൂടെ വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ്‌ അപകട സാധ്യത മുന്‍കൂട്ടികണ്ട്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
ഇപ്പോള്‍ ഉച്ചയ്‌ക്ക്‌ 12 മണി വരെയാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ ഇതുവഴി പ്രവേശനം. എന്നാല്‍ വെര്‍ച്ച്വല്‍ പാസോ സ്‌പോട്ട്‌ ബുക്കിംഗോ ഇല്ലാതെ ട്രക്കിങ്‌ പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടാന്‍ പോലീസ്‌ നിര്‍ബന്ധിതരാകുന്നുണ്ട്‌. ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മണ്ഡലപൂജ, മകരവിളക്ക്‌ സമയത്ത്‌ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും വനംവകുപ്പിനും നിര്‍ദ്ദേശം നല്‍കണമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW