Sunday, March 15, 2026 Last Updated 35 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

ജനറല്‍ ആശുപത്രിയില്‍ എസ്‌.ഐക്കു നേരേവധഭീഷണി

തലശേരി: ജനറല്‍ ആശുപത്രിയില്‍ എസ്‌.ഐക്ക്‌ നേരേ അസഭ്യവര്‍ഷവും വധഭീഷണിയും. ഡ്യൂട്ടി പോലീസുകാരനെ തടസപ്പെടുത്തുന്നതായ വിവരത്തെത്തുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയില്‍ എത്തിയ തലശേരി എസ്‌.ഐക്കും പോലീസുകാര്‍ക്കും നേരെയാണ്‌ ഒരു സംഘം വധഭീഷണി മുഴക്കിയത്‌. സംഭവത്തില്‍ ഐ.ആര്‍.പി.സി. വളണ്ടിയറായ കെ. മഹറൂഫ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ടൗണ്‍ പോലീസ്‌ കേസെടുത്തു. അസഭ്യം പറഞ്ഞ്‌ വധഭീഷണി മുഴക്കി ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന എസ്‌.ഐയുടെ പരാതിയിലാണ്‌ കേസെടുത്തത്‌.
തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌്. കഴിഞ്ഞ പൊതുപണിമുടക്ക്‌ ദിവസം നഗരത്തിലെ ബ്രണ്ണന്‍ സ്‌കൂള്‍ ബി.എഡ്‌. സെന്ററില്‍ ജോലിക്കെത്തിയ ഉദ്യോഗസ്‌ഥനെ തടഞ്ഞ്‌ സ്‌ഥാപനത്തിലെ മുറിയില്‍ പൂട്ടിയിട്ട കേസില്‍ അറസ്‌റ്റിലായ കുറ്റാരോപിതനെ ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചിരുന്നു. പ്രതിയുമായി കാഷ്വാലിറ്റിയില്‍ എത്തിയ പോലീസുകാരനെ ചിലര്‍ അസഭ്യം പറഞ്ഞു. തുടര്‍ന്നാണ്‌ എസ്‌.ഐ: പി.പി. ഷമീലിന്റെ നേതൃത്വത്തില്‍ പോലിസ്‌ സംഘം ജനറല്‍ ആശുപത്രിയിലെത്തിയത്‌.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW