Sunday, March 15, 2026 Last Updated 19 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

മുന്‍ അഡീഷണല്‍ സെക്രട്ടറിക്കുനേരേ വധഭീഷണി മുഴക്കിയതായി പരാതി

പൊന്നാനി : മാറഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ നിന്നും വിജയിച്ച സി.പി.ഐ. സ്‌ഥാനാര്‍ത്ഥിയുടെ ആഹ്‌ളാദപ്രകടനത്തില്‍ റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറി അബ്‌ദുല്‍ ലത്തീഫ്‌ മാറഞ്ചേരിയുടെ വീട്ടിലേക്ക്‌ സ്‌ഫോടക വസ്‌തുക്കള്‍ എറിയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതായി പെരുമ്പടപ്പ്‌ പോലീസില്‍ പരാതി. വീട്ടില്‍ സ്‌ത്രീകളും കുട്ടികളും മാത്രമുള്ളപ്പോഴാണ്‌ അപകടകരമായ സ്‌ഫോടക വസ്‌തുക്കള്‍ വലിച്ചെറിഞ്ഞ്‌ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. പേടിച്ചോടിയ കുട്ടികള്‍ക്ക്‌ നേരെ നിരന്തരം സ്‌ഫോടകവസ്‌തുക്കള്‍ എറിയുകയും ദീര്‍ഘനേരം വീടിന്‌ മുമ്പില്‍ അക്രമികള്‍ അട്ടഹാസം നടത്തുകയും ചെയ്‌തുവെന്ന്‌ പരാതിയില്‍ പറയുന്നു. വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടക്കമാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സാധാരണ സംഭവങ്ങളാണ്‌. ജനാധിപത്യ രീതിയില്‍ ആഹ്‌ളാദപ്രകടനങ്ങള്‍ നടത്തുന്നത്‌ സ്വാഭാവികവുമാണ്‌. അതിനപ്പുറത്തേക്ക്‌ വീടിന്റെ പരിസരത്ത്‌ അഴിഞ്ഞാടി വധഭീഷണി മുഴക്കുന്നതും തെറി അഭിഷേകം നടത്തുന്നതും അപകടകരമായ രീതിയില്‍ സ്‌ഫോടകവസ്‌തുകള്‍ വലിച്ചെറിയുന്നതും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണെന്ന്‌ റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറി എ. അബ്‌ദുള്‍ ലത്തീഫ്‌ പറഞ്ഞു. പോലീസ്‌ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ വധഭീഷണി മുഴക്കിയതിനും മറ്റും കേസെടുത്ത്‌ ശക്‌തമായ നടപടി കൈക്കൊളളണമെന്നും അദ്ദേഹം പരാതിയിലൂടെ ആവശ്യപ്പെട്ടു.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW