Sunday, March 15, 2026 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

ബില്‍ തൊഴിലുറപ്പ്‌ പദ്ധതിയുടെ ആശയങ്ങളെ ഇല്ലാതാക്കുന്നു: മന്ത്രി എം.ബി. രാജേഷ്‌

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ ആശയങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതും തൊഴില്‍ നല്‍കുകയെന്ന ചുമതലയില്‍നിന്ന്‌ പൂര്‍ണമായും കൈയൊഴിയുന്നതുമായ പുതിയ ബില്ലാണ്‌ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം.ബി. രാജേഷ്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പദ്ധതിയെ ഇല്ലാതാക്കുന്നുവെന്നുമാത്രമല്ല, 40 ശതമാനം ചെലവ്‌ സംസ്‌ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുക വഴി കേരളത്തിന്‌ ഒരു വര്‍ഷം 1600 കോടിയുടെ നഷ്‌ടമാണുണ്ടാകുന്നത്‌. ഈ ബില്ലില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ഇത്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സംസ്‌ഥാനങ്ങളിലൊന്നു കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW