Sunday, March 15, 2026 Last Updated 26 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

തൊഴിലുറപ്പ്‌ പദ്ധതി: കേന്ദ്രനീക്കം സ്‌ത്രീശാക്‌തീകരണത്തെ തകര്‍ക്കാനെന്ന്‌ ജോസ്‌ കെ. മാണി

കോട്ടയം: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ സ്‌ത്രീശാക്‌തീകരണത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണു മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിക്കു പകരം മറ്റൊരു പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി.
മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിയില്‍ വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാരാണു നല്‍കിയിരുന്നത്‌. ഇതു റദ്ദാക്കി ഗാന്ധിജിയുടെ പേരും ഒഴിവാക്കിയാണു പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. നിലവില്‍ 90% കേന്ദ്രസര്‍ക്കാരും 10% സംസ്‌ഥാന സര്‍ക്കാരുമാണു തൊഴിലുറപ്പ്‌ പദ്ധതിക്കായി വിനിയോഗിക്കുന്നത്‌. ബി.ജെ.പി. ഇതര രാഷ്‌ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്‌ഥാന സര്‍ക്കാരുകളെ സാമ്പത്തികമായി കൂടുതല്‍ ദുര്‍ബലമാക്കുകയെന്ന ഗൂഡ ഉദ്ദേശ്യമാണ്‌ ഇതിനു പിന്നില്‍. ഈ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്‌ 1400 കോടിയോളം രൂപ പ്രതിവര്‍ഷം പദ്ധതി നടപ്പിനു കണ്ടെത്തേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW