-->
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാ കോടതിയില്‍ ഹാജരായി. കേസ് ജനുവരി 19 ലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ.പി.എം.സജിത മറ്റൊരു ഹര്‍ജി നല്‍കാന്‍ സമയം ചോദിച്ചതിനാലാണ് ഹര്‍ജി സമര്‍പ്പിച്ചശേഷം കോടതി വീണ്ടും കേസ് ഉച്ചയ്‌ക്ക് ശേഷം പരിഗണിച്ചത്.കണ്ണൂര്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ദിവ്യക്കെതിരെയുള്ള കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്‌തതിനാല്‍ കേസ് പരിഗണിക്കുന്ന രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ് ടിറ്റി ജോര്‍ജ് മുമ്പാകെയാണ് ദിവ്യ ഇന്ന് ഹാജരായത്.ദിവ്യക്ക് വേണ്ടി അഡ്വ കെ. വിശ്വന്‍ ആണ് ഹാജരായത്. 2024 ഒകേ്‌ടാബര്‍ 14 ന് നവീന്‍ബാബു ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയാറെടുത്തതുമാണ്. എന്നാല്‍ പിറ്റെ ദിവസം രാവിലെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറ്റാളി ഷാദുലി പള്ളിക്കടുത്തുള്ള ഷാസിയാസില്‍ എം.ഷംസുദ്ദീന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.