-->
ഒരു കാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നറാണിയും ബോളിവുഡിലെ സൂപ്പര്‍നായികയുമായിരുന്ന മാധുരി ദീക്ഷിത്. തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ സ്വപ്നറാണിയായിരുന്നു മാധുരി. ആദ്യ സിനിമകള്‍ പരാജയമായിരുന്നെങ്കിലും പിന്നീടെത്തിയ സിനിമകളിലൂടെ ബോളിവുഡില്‍ മാധുരിയുടെ കാലമായി മാറി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി താരം മാറി. അഭിനയം കൊണ്ട് മാത്രമല്ല നൃത്തച്ചുവടുകള്‍ കൊണ്ടും മാധുരി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു.
കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു മാധുരിയുടെ വിവാഹം. പിന്നീട് തിരികെയെത്തിയ താരം സിനിമകളിലൂടെയും ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജായും താരം തിളങ്ങി. ‘മിസിസ് ദേശ്പാണ്ഡെ’ എന്ന ഡാർക്ക് ത്രില്ലറിലൂടെ വെബ് സീരീസിലും തിളങ്ങുകയാണ് മാധുരിയിപ്പോള്‍. അമ്പത്തിയഞ്ചാം വയസ്സിലും ചെറുപ്പവും സൗന്ദര്യവും കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്താറുണ്ട് താരം. സൗന്ദര്യവും ഫിറ്റ്നസും നിലനിർത്തുന്നതിൽ മാധുരി എന്നും മുന്നിലാണ്. അഭിനയപാടവം കൊണ്ടു മാത്രമല്ല ഇന്നും മാധുരിയുടെ യുവത്വം തുളുമ്പുന്ന സൗന്ദര്യവും ആരാധകർ അഭിനന്ദിക്കാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡിന്റെ ‘ധക് ധക് ഗേളി’ന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. കെന്നഡി സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് മാധുരി പങ്കിട്ടിരിക്കുന്നത്. 63,800 രൂപ വിലയുള്ള ചാരു- വസുന്ധര ഡിസൈനര്‍ സാരിയാണിത്. നേവി പാലറ്റ് സാരിയും ലേയേര്‍ഡ് ഫ്ലൂയിഡ് സ്കര്‍ട്ടും അതിനൊപ്പമുള്ള സങ്കീർണ്ണമായി അലങ്കരിച്ച നെറ്റ് ഡ്രാപ്പും ഔട്ട്ഫിറ്റിന് എലഗന്റ് ലുക്ക് നല്‍കുന്നുണ്ട്. മാച്ചിംഗ് ബ്ലൗസും ഒപ്പമുള്ള ഡയമണ്ട് സ്റ്റോണിലെ സ്റ്റേറ്റ്മെന്റ് നെക്ലെസ്സും ബ്രേസ്ലെറ്റും റിംഗ്സും താരത്തിന്റെ അഴക് ഇരട്ടിയാക്കുന്നു.