Wednesday, March 18, 2026 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 12.52 PM

ക്ലാസ്സിലിരുന്ന് ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനികളുടെ വെള്ളമടി ; ആറ് പെണ്‍കുട്ടികളെ സ്‌കൂള്‍ സസ്‌പെന്റ് ചെയ്തു

uploads/news/2025/12/816292/liqor.jpg

ചെന്നൈ: ക്ലാസിലിരുന്നു വെള്ളമടിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. തിരുനെല്‍വേലി പാളയംകോട്ടയിലേക്ക് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവമുണ്ടായത്. ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ് സസ്‌പെന്‍ഷനിലായിരിക്കുന്നത്. യൂണിഫോം ഇട്ട പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്്.

സംഭവം വലിയ വിവാദമായി മാറിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നും കണ്ടെത്താന്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് സ്‌കൂള്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.

പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്‍ത്ത് കുടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. സംഭവത്തില്‍ അന്വേഷണം നടത്തിയ സ്‌കൂളും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്തെങ്കിലും വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതില്‍ അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW