Sunday, March 15, 2026 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി

uploads/news/2025/12/816167/k5.jpg

കുമളി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എന്‍.ഡി.എസ്‌.എ) ദക്ഷിണമേഖലാ ഡയറക്‌ടര്‍ ഗിരിധരന്റെ നേതൃത്വത്തിലുള്ള ഉപസമിതി ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ നേതൃത്വം നല്‍കുന്ന സുരക്ഷാ മേല്‍നോട്ട സമിതിക്ക്‌ ഉപസമിതി റിപ്പോര്‍ട്ട്‌ നല്‍കും.
സമിതിയിലെ തമിഴ്‌നാട്‌ പ്രതിനിധികളായ പെരിയാര്‍ വൈഗൈ ബേസിന്‍ ഡിവിഷന്‍ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ സാം ഇര്‍വിന്‍ (മധുര), പെരിയാര്‍ ഡാം സ്‌പെഷല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ സെല്‍വം, കേരളത്തിന്റെ പ്രതിനിധികളായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇറിഗേഷന്‍ ഡിവിഷന്‍ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ കോശി, കട്ടപ്പന ഇറിഗേഷന്‍ സബ്‌ ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ലെവിന്‍സ്‌ ബാബു എന്നിവരും ഉപസമിതിയിലുണ്ടായിരുന്നു. സമിതി സെപ്‌റ്റംബര്‍ 11-ന്‌ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. അന്ന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 133.80 അടിയായിരുന്നു.
ഇന്നലെ രാവിലെ ഉപസമിതി അധ്യക്ഷന്‍ ഗിരിധരനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്‌ഥരും തേക്കടി ബോട്ട്‌ ജെട്ടിയില്‍നിന്ന്‌ തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ബോട്ടിലാണ്‌ അണക്കെട്ടിലേക്ക്‌ യാത്രതിരിച്ചത്‌.
അണക്കെട്ടില്‍ കേരള പ്രതിനിധികളോടൊപ്പം ചേര്‍ന്ന സംഘം പ്രധാന അണക്കെട്ട്‌, ബേബി ഡാം, മണ്‍ അണക്കെട്ട്‌, നീരൊഴുക്ക്‌, സീപ്പേജ്‌ വാട്ടറിന്റെ തോത്‌, സ്‌പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനം, ഗാലറി ഭാഗങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചു.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW