Sunday, March 15, 2026 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

ദിലീപ്‌ സന്നിധാനത്ത്‌ ദര്‍ശനം നടത്തി

uploads/news/2025/12/816163/k11.jpg

ശബരിമല: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയതിനു പിന്നാലെ സിനിമാതാരം ദിലീപ്‌ ശബരിമല സന്നിധാനത്ത്‌ ദര്‍ശനം നടത്തി. ഇന്നലെ രാവിലെ എട്ടിന്‌ പമ്പയിലെത്തിയ ദീലീപ്‌ മലകയറി സന്നിധാനത്തെത്തിയത്‌ 9.30 നാണ്‌. സ്‌റ്റാഫ്‌ ഗേറ്റ്‌ വഴി ശ്രീകോവിലിനു പിന്നിലെത്തി അവിടത്തെ ഗേറ്റ്‌ കടന്ന്‌ ശ്രീകോവിലിനു മുന്നിലെ ആദ്യ ബാരിക്കേഡില്‍ പ്രവേശിച്ചാണു തൊഴുതത്‌. അതിനുശേഷം തന്ത്രിമുറിയിലേക്കു പോയി. ഗോപാലകൃഷ്‌ണന്‍ ഉത്രാടം എന്ന പേരില്‍ ഉച്ചപൂജ വഴിപാട്‌ ശീട്ടാക്കിയിരുന്നു. സുഹൃത്തിന്റെ കളഭപൂജ വഴിപാടും ഉണ്ടായിരുന്നു. 10.45 ന്‌ കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കളഭകലശ പൂജയില്‍ ദിലീപ്‌ പങ്കെടുത്തു. തുടര്‍ന്ന്‌ കളഭാഭിഷേകത്തില്‍ പങ്കെടുത്ത്‌ ദര്‍ശനം നടത്തി. അല്‍പ്പസമയത്തിനു ശേഷം ദീലീപിന്റെ പേരില്‍ നടത്തിയ ഉച്ചപൂജ വഴിപാട്‌ തൊഴുത്‌ ഫ്‌ളൈ ഓവര്‍ വഴി മാളികപ്പുറത്തെത്തി ദര്‍ശനം നടത്തി. തിരികെവന്ന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരെയും മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരിയെയും കണ്ടശേഷം മലയിറങ്ങി.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW