-->
മുംബൈ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം മുംബൈ വാശിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും കുംഭമേള വൈറല്‍ താരം മൊണാലിസയും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്‌തു. ഗ്രൂപ്പ് സി.ഇ.ഒ. ഡോ. സഞ്‌ജയ് ജോര്‍ജ് ചടങ്ങില്‍ പങ്കെടുത്തു.
ഉദ്‌ഘാടനത്തിന് എത്തിയവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ക്ക് ഡയമണ്ട് റിങ് സമ്മാനമായി നല്‍കി. ക്രിസ്‌മസ് ന്യൂ ഇയര്‍ ഓഫറുകളുടെ ഭാഗമായി ഉപഭോക്‌താക്കള്‍ക്കു നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.
നറുക്കെടുപ്പിലൂടെ അഞ്ചു പേര്‍ക്ക് ബജാജ് ചേതക് ഇവി സ്‌കൂട്ടറുകള്‍ സമ്മാനമായി നേടാം.
ബമ്പര്‍ സമ്മാനം മാരുതി സുസൂക്കി ഗ്രാന്റ് വിറ്റാര കാര്‍. എച്ച്.യു.ഐ.ഡി. മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 3.9% മുതല്‍. ഡയമണ്ട്, അണ്‍കട്ട്, നവരത്‌ന, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 2 ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട്, പ്ലാറ്റിനം ആഭരണ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം.