Sunday, March 15, 2026 Last Updated 51 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

പ്രസവത്തെത്തുടര്‍ന്ന്‌ കുട്ടി മരിച്ചു; യുവതി ഗുരുതരാവസ്‌ഥയില്‍

കൂത്താട്ടുകുളം: കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ യുവതിക്ക്‌ സിസേറിയന്‍ നടത്തിയതിനെത്തുടര്‍ന്ന്‌ കുട്ടി മരിച്ചു. കടുത്ത ബ്ലീഡിങ്ങുണ്ടായി നില ഗുരുതരമായതോടെ യുവതിയെ കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറവം മുളക്കുളം വടക്കേ കോച്ചേരി ജയ്‌മോന്റെ ഭാര്യ ജോയ്‌സിയാണ്‌ കാരിത്താസിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്‌.
കൂത്താട്ടുകുളം ആശുപത്രിയിലെ ലേബര്‍ റൂമില്‍ കഴിഞ്ഞ 12 നാണു സിസേറിയന്‍ നടത്തിയത്‌. ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും കൃത്യമായ പരിചരണമുണ്ടാകാത്തതാണ്‌ കുട്ടി മരിക്കാനും ജോയ്‌സിക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും കാരണമെന്ന്‌ ഭര്‍ത്താവ്‌ ജോമോന്‍ ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ അദ്ദേഹം പരാതിപ്പെട്ടിട്ടുണ്ട്‌. ഡോ. ബാബുരാജ്‌, നഴ്‌സിങ്‌ സ്‌റ്റാഫ്‌, ആശുപത്രി മാനേജ്‌മെന്റ്‌ എന്നിവര്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ പോലീസ്‌ അന്വേഷണമാരംഭിച്ചു.
അതേസമയം, പ്രസവസമയത്ത്‌ യുവതിയുടെ രക്‌തസമ്മര്‍ദ്ദം താഴ്‌ന്നതിനൊപ്പം കുട്ടിയുടെ ഹൃദയമിടിപ്പും താഴ്‌ന്നതിനാല്‍ അടിയന്തരമായി സിസേറിയന്‍ ചെയ്യുകയായിരുന്നെന്നാണ്‌ ദേവമാത ആശുപത്രി അധികൃതര്‍ പറയുന്നത്‌. ഇതുമുലം കുട്ടിയെ രക്ഷിക്കാനായില്ലെന്നും അവര്‍ പറഞ്ഞു.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW