-->
കോട്ടയം: എം.കെ. ഹരികുമാര്‍ ടൈംസ് സംഘടിപ്പിച്ച കവിതാരചനാ മത്സരത്തില്‍ ജയശ്രീ പള്ളിക്കലിന്റെ 'ക്ഷുന്നാഗച്ചുരുളഴിയേ' എന്ന കവിത ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. രമാ പ്രസന്ന പിഷാരടിയുടെ 'ലെ പക്ഷി' രണ്ടാം സ്‌ഥാനവും പ്രസാദ് കൂടാളിയുടെ 'ആളല്‍ ' മൂന്നാം സ്‌ഥാനവും, ജയപ്രകാശ് എറവ്, യമുന ഹരീഷ്, സഞ്‌ജയ് നാഥ്, സീനരവി വള്ളികുന്നം, സത്യന്‍ മാടാക്കര, ബി ജോസൂട്ടി, ബി ഷിഹാബ് എന്നിവര്‍ ടാലന്റ് എക്‌സലന്‍സ് സ്‌പെഷല്‍ അവാര്‍ഡും നേടി.
കവി പി കെ ഗോപി, ഋഷികേശന്‍ പി ബി, രാജന്‍ സി എച്ച്, എന്നിവരടങ്ങിയ ജൂറിയാ ണ് വിജയികളെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 29ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.