Sunday, March 15, 2026 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

ഉപഭോക്‌തൃ സമ്പര്‍ക്ക കാര്യക്ഷമതയ്‌ക്ക്‌: കേരള ഗ്രാമീണ ബാങ്ക്‌ ഫൈനോയുമായി സഹകരിക്കുന്നു

ബംഗളൂരു: ഉപഭോക്‌തൃത ആശയവിനിമയങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരള ഗ്രാമീണബാങ്ക്‌ (കെജിബി) ബാങ്കുകള്‍ക്കും ധനകാര്യസ്‌ഥാപനങ്ങള്‍ക്കുമായി നിര്‍മിച്ച ഇന്റലിജന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ ഹബ്ബായ ഫൈനോയുമായി സഹകരിക്കുന്നു. ഉപഭോക്‌തൃ സന്ദേശങ്ങള്‍ സമയബന്ധിതവും കൃത്യമായും വിതരണം ചെയ്യുന്നതിനും മികച്ച ദൃശ്യപരത, നിയന്ത്രണം എന്നിവയോടെ എല്ലാ ആശയവിനിമയങ്ങളും കൈകാര്യം ചെയ്യുന്നതിനും കെജിബിയെ ഫൈനോ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ബാങ്കിന്റെ ആശയവിനിമയങ്ങള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യാനും അപ്‌ഡേറ്റ്‌ ചെയ്യാനും അതിന്റെ നെറ്റ്‌ വര്‍ക്കിലുടനീളം സ്‌ഥിരമായി മാറ്റങ്ങള്‍ നടപ്പിലാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
ഉപഭോക്‌തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലും പരാതി പരിഹാര സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിലും നിര്‍ബന്ധിത ബഹുഭാഷാ ലഭ്യത ഉറപ്പാക്കുന്നതിലും ആര്‍ബിഐ അടുത്തിടെ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ കെജിബി ഫൈനോയുമായി കൈകോര്‍ക്കുന്നത്‌. ആര്‍ബിഐയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക്‌ പ്രത്യേകിച്ച്‌ സമയബന്ധിത എസ്‌എംഎസ്‌ അലര്‍ട്ടുകള്‍, ബ്രാഞ്ച്‌ തലത്തിലുള്ള പരിഹാരങ്ങള്‍, പ്രാദേശിക ഭാഷകളിലുള്ള ആശയവിനിമയം എന്നിവ നടത്തുന്ന റീജനണല്‍ ബാങ്കുകളുടെ പ്രവര്‍ത്തനഭാരം വര്‍ധിപ്പിക്കുകയായിരുന്നു. ഫൈനോയുടെ ബിഎഫ്‌എസ്‌ഐ-കേന്ദ്രീകൃത കഴിവുകള്‍ ഉപയോഗിച്ച്‌, കേരള ഗ്രാമീണ ബാങ്കിന്‌ ഇപ്പോള്‍ പ്രകടനത്തെ അടിസ്‌ഥാനമാക്കി ആശയവിനിമയ ദാതാക്കളെ ഓണ്‍ബോര്‍ഡ്‌ ചെയ്യാനോ ഡീബോര്‍ഡ്‌ ചെയ്യാനോ കഴിയും, ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ നേരിട്ടുള്ള ടെലികോം സംയോജനം കൈവരിക്കാനും നിയന്ത്രണ ആവശ്യകതകള്‍ പാലിച്ചുകൊണ്ട്‌ വിശ്വസനീയമായ സന്ദേശ വിതരണം നിലനിര്‍ത്താനും കഴിയും.
കഴിഞ്ഞ രണ്ട്‌ മാസത്തിനുള്ളില്‍ കെജിബിയുടെ 92 ലക്ഷം ഉപഭോക്‌താക്കള്‍ക്ക്‌ 165 ദശലക്ഷത്തിലധികം സന്ദേശങ്ങള്‍ ഫൈനോ അയച്ചിട്ടുണ്ട്‌. ബാങ്കിന്റെ ആശയവിനിമയവും ഉപഭോക്‌തൃ സേവനവും ഈ പ്ലാറ്റ്‌ഫോം മുഖേന ഏറെ ശക്‌തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌. എസ്‌എംഎസ്‌ ഡെലിവറിയില്‍ ഒമ്പതു ശതമാനം മികവും ആശയവിനിമയ ചെലവുകളില്‍ 14 ശതമാനം കുറവും ഉപഭോക്‌തൃ പരാതികളില്‍ 46 ശതമാനം കുറവും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ബാങ്കിനായി 1.64 ബില്യണ്‍ സന്ദേശങ്ങള്‍ പ്രോസസ്‌ ചെയ്യാനാണ്‌ ഫൈനോ ലക്ഷ്യമിടുന്നത്‌.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW