Sunday, March 15, 2026 Last Updated 50 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വിലക്ക്‌ നീട്ടി

കൊച്ചി: ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്‌റ്റ് വിലക്ക്‌ മറ്റന്നാള്‍വരെ നീട്ടി. രാഹുലിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി അന്ന്‌ പരിഗണിക്കാനും ജസ്‌റ്റിസ്‌ കെ. ബാബുവിന്റെ ബെഞ്ച്‌ തീരുമാനിച്ചു. നേരത്തെ മറ്റൊരു ബലാത്സംഗക്കേസില്‍ രാഹുലിന്‌ മുന്‍കൂര്‍ജാമ്യം അനുവദിച്ച തിരുവനന്തപുരം സെഷന്‍സ്‌ കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ക്രിസ്‌മസ്‌ അവധിക്കു ശേഷമാകും പരിഗണിക്കുക.
കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നു വ്യക്‌തമാക്കിയാണ്‌ കോടതി നേരത്തേ രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞത്‌. ഇന്നലെ കേസ്‌ പരിഗണിച്ചപ്പോള്‍ കേസ്‌ മറ്റന്നാള്‍ വാദത്തിനെടുക്കാമെന്ന്‌ തീരുമാനിക്കുകയായിരുന്നു. പരസ്‌പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും അതില്‍ വിള്ളലുണ്ടായപ്പോള്‍ യുവതി പരാതി നല്‍കിയതാണെന്നുമാണ്‌ രാഹുലിന്റെ വാദം. ആരോപണം ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്‌. അതിനു തെളിവുണ്ട്‌. കസ്‌റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നു.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW